Author name: sulu

കരിമിഴി

എന്തിനെന്നറിയാതെ ….

അടുക്കളയിൽ, ധൃതിയിൽ കാളന് കടുക് താളിക്കുകയായിരുന്നു താൻ… ഇന്നാണ് സ്മൃതിയെ പെണ്ണുകാണാൻ വരുന്നത്. ഉടനെയെങ്ങും തന്റെ തോളിൽ നുകം കെട്ടരുതേ എന്ന് പകുതി തമാശയും ബാക്കി കാര്യമായും […]

കരിമിഴി

തേങ്ങുന്ന മൗനങ്ങൾ

ചീരത്തോരനു കുനുകുനെ അരിഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ് ജാനകിക്ക്, മാപ്പിളപ്പറമ്പിലെ കുഞ്ഞൗസേപ്പിൻ്റെ കൊനഷ്ടു ചോദ്യം ഓർമ്മവന്നത്…. മൂക്കില് കൊമ്പുമുളച്ചിട്ടും ‘കന്യകനാ’യി നിൽക്കുന്ന ഒറ്റപ്പുത്രനെ പെണ്ണുകെട്ടിച്ചിട്ട്, ജാനകിയ്ക്കും ഒരന്തിക്കൂട്ടു നോക്കിക്കൂടേ എന്ന അയാളുടെ

കരിമിഴി

പെണ്ണെഴുത്ത് !

“സെക്സും വയലൻസും ലഹരിയുമില്ലാതെ എന്തു സാഹിത്യം? ….വായിയ്ക്കുന്നവരുടെ സിരകളിൽ രക്തം തിളയ്ക്കണം…..ഞരമ്പുകൾ ഉദ്വേഗംകൊണ്ടു വലിഞ്ഞു മുറുകണം…ഹൃദയം അതിദ്രുതം ത്രസിയ്ക്കണം….ഇതു വെറും പെണ്ണെഴുത്ത്.!…..വീട്ടുകാര്യങ്ങൾ നോക്കി, അടങ്ങിയൊതുങ്ങിക്കഴിയാതെ, വായിൽത്തോന്നിയതൊക്കെ ,

കരിമിഴി

പെൺ ബുദ്ധി……

സതിയോടു എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒരുച്ചയുറക്കത്തിന് ആകെ സ്കോപ്പുള്ളൊരു ഞായറാഴ്ചയാണ് … മഹിളാ സമാജത്തിലെ പണിയില്ലാത്ത കൊച്ചമ്മമാരുടെ പൊങ്ങച്ച പ്രസംഗം കേൾക്കാൻ വിളിച്ചുകൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടോ

കരിമിഴി

മരണത്തിന്റെ പ്രണയിനി.

ഇരുട്ടിന്റെ കനത്ത കരിമ്പടം കണ്ണുകൾക്കുമേലെ പുതച്ചുകൊണ്ടു അവൾ പതിയെ ഉറക്കത്തിന്റെ പടവുകൾ കയറി സ്വപ്നക്കൊട്ടാരത്തിന്റെ ചില്ലുവാതിൽ തള്ളിത്തുറന്നു, നടന്നതും, നടക്കാത്തതും ഇനി ഒരിക്കലും നടക്കരുതെന്നു പ്രാർത്ഥിച്ചിരുന്നതുമായ കാഴ്ചകൾ

കരിമിഴി

വക്കാലത്തു നാരായണൻ നായർ വയസ്സ് 65 .

നാരായണൻ നായർ, ഇടംവലം നോക്കാതെ, കോളേജിൻ്റെ പടിവാതിലിനെ ലക്ഷ്യമാക്കി, നീണ്ട പാതയിലൂടെ അതിവേഗം നടന്നു. പുറത്തുള്ള പൊള്ളുന്ന വെയിലിനേക്കാൾ ചൂടുണ്ടായിരുന്നു,നായരുടെ ഉരുകുന്ന ചിന്തകൾക്ക് …. എന്തു `കുണ്ടാമണ്ടി’ത്തരമാവോ

Scroll to Top