കുട്ടികലത്തിനു എപ്പോഴും പരാതി ....ഒരേ സംശയം ........
ഭംഗിയായി അടുക്കി വച്ചിരുന്ന തട്ടിൽ നിന്ന് മുട്ടീം തട്ടീം കൊട്ടീം നോക്കി പെണ്ണൊരുത്തി ഭക്തിയോടെ എടുത്തുകൊണ്ടു പോകുമ്പോൾ ഈ ഗതികേടുണ്ടാവുമെന്നു കരുതിയതേഇല്ല …ഗർവോടെ കൂട്ടുകാരെ നോക്കി ചുണ്ടു കോട്ടുമ്പോൾ,പൊങ്കാല കഴിയുന്നതോടെ തന്റെ സ്ഥാനം കട്ടപ്പുറത്താകുമെന്നു എങ്ങനറിയാൻ!
ചുവന്നു തുടുത്ത മുഖം ,പൊങ്കാല അടുപ്പിൽ നിന്നുയരുന്ന ചൂടും ചൂരുമേറ്റു ,കറുത്ത് കരുവാളിക്കുമ്പോഴും ,ഉള്ളിൽക്കിടന്നു തിളയ്ക്കുന്ന പായസക്കൂട്ടുപോലെ ,മനസ്സേതോമധുരിക്കുന്ന സ്ഥാനമാനങ്ങളെ കുറിച്ചു ചിന്തിച്ചു തുള്ളിത്തുളുമ്പുകയായിരുന്നു .
എന്നിട്ടെന്തായി …….. പ്രസാദമൊഴിഞ്ഞ കലം,യാതൊരു മുന്പരിചയങ്ങളും ഇല്ലാത്ത ചില മുട്ടൻ കരിക്കലങ്ങൾക്കൊപ്പംകൊണ്ട് തള്ളുകയായിരുന്ന
.ഇന്നലെ ദാ ഇഷ്ടത്തി, അവിടുന്ന് പൊക്കിയെടുത്തു ,വയറു നിറയെ മണ്ണും കുത്തിനിറച്ചു ,ഏതോ പാഴ് ചെടിയും നെറുകിൽ കുത്തിനിർത്തി ,കോമാളിയാക്കി ,വേലിക്കരികിൽ നീക്കി വയ്ക്കുമ്പോൾ, തന്റെ ഹൃദയം പിടയുന്നത് ആരും കാണുന്നില്ലല്ലോ …..
അതിലും സങ്കടം തോന്നിയത് ,ഇവിടുത്തെ ഇളയ സുന്ദരിക്കൊച്ചു ,,പിണങ്ങി ,മുഖം വീർപ്പിച്ചിരുന്നപ്പോൾ “കുട്ടി കലം പോലെ മോന്ത വച്ചാൽ കിറിക്കിട്ടൊരു കുത്തു വച്ചുതരും “എന്ന് അതിന്റമ്മ പറയുന്നത് കേട്ടപ്പോഴാ …..
കുട്ടി കലം എന്താ അത്ര മോശം സാധനമാണോ ?എങ്കിലും ആയമ്മ അങ്ങനെ പറഞ്ഞത് എന്തിനായിരിക്കും ?………ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല …….മനസ്സമാധാനത്തോടെ ഇനി ഞാൻ എങ്ങനെകഴിയും ?
********************************************