ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉള്ളിൽ കിടന്നു കൊത്തങ്കല്ലു കളിക്കുന്നുണ്ട്. അന്ന് ആനയുടെ മുൻവശമാണോ പിൻവശമാണോ കണ്ടതെന്ന അസാധാരണമായ ചോദ്യം
കണ്ണുള്ളവന് കാണാൻ പറ്റാത്തതായിട്ടുള്ളത്ര വലിയൊരു സംഭവം അല്ല ഇതെങ്കിലും തിടമ്പെഴുന്നള്ളി നിന്നിരുന്ന ആന ഇനി വല്ല അത്ഭുതവും കാട്ടിയതാണോ എന്നാണ് ഈയുള്ളവളുടെ സംശയം.
വഴി മുടക്കി നിന്നിരുന്ന കൊമ്പന്റെ മുൻഭാഗമാണ് ഞാൻ കണ്ടത്.കുട്ടിയോളുടെ അച്ഛൻ പറഞ്ഞു അത് “പിൻവശമാണെന്നു”.
കുട്ടിയോള് പറഞ്ഞു “ഇതിനെ മുഴുവനും കാണാലോ “….അപ്പൊ കണ്ണിനാണോ കേടു,അതോ കുട്ടിയോളുടെ അച്ഛൻ കുടിച്ച ദശമൂലാരിഷ്ടത്തിനാണോ? ആവോ…ആർക്കറിയാം