അർത്ഥമെന്തെന്നറിയാ സമസ്യയീ
മർത്യജീവിതം, സത്യമറിയു നീ
ആർക്കുമറിയില്ല ആരെയുമെങ്കിലും
ചേരി ചേരുന്നു നാം സ്വാർത്ഥ വിചാരത്താൽ ..
പട്ടുപോലൊരു ഹൃദയമുണ്ടാകിലും
“തുട്ടു ” കയ്യിലാവോലമില്ലെങ്കിൽ
ദേഹിദേഹത്തിനന്യമാണെന്നപോൽ
സ്‌നേഹബന്ധങ്ങളും അന്യമായിത്തീർന്നിടും .
പട്ടടക്കുള്ളിൽ വയ്ക്കുവോളം നമുക്കോ-
ട്ടുമേകില്ലോരസ്തിത്വമെങ്കിലും
പട്ടുകൊണ്ടു പുതപ്പിക്കും നമ്മളെ
പത്തുപേർ വന്നു കാണുന്നതല്ലയോ..
പൊള്ളയായൊരുപചാരവാക്കിനാൽ
ഉള്ളിലുള്ള വികാരം മറച്ചു നാം
ഒന്നിനൊന്നു സമർത്ഥമായാടുന്നു
മണ്ണിലേ ജന്മം തീരുന്ന നാല് വരെ……
——————–