മനോഗതങ്ങൾ …

By: ചിന്തു .

സുബി സകുടുംബം മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ദിവസം..

മക്കൾ മൂന്നാണ് . എങ്കിലും ഇക്കാക്കക്കൊരു കൂസലും ഇല്ല. സ്നേഹത്തിന്റെ മൊട്ടുകൾ ആണത്രേ കുട്യോള് .. ആയിക്കോട്ടെ , മൊട്ടുകള് വലുതാകുമ്പോളും ആ സ്നേഹം കണ്ടാ മതി.

” പടച്ചോനെ,,,ഇങ്ങള് കാത്തോളീ ..” മുന്തിയ പെട്ടിക്കടയുടെ പടി കിതപ്പോടെ കയറുമ്പോ സുബി ഓർത്തു

ഇക്ക പടികൾ ചാടി കയറണ കയറ്റം കണ്ടാൽ ഓട്ടപ്പന്തയത്തിൽ പോണ പോലെയാണ്….

പണ്ട് നമ്മളും ഓടീന് … ഫസ്റ്റ് പ്രൈസും മേടിച്ചീന്… ഇന്നുംനമ്മള് ഓടുന്നുണ്ട് .. പക്ഷേങ്കി പ്രൈസ് മാത്റം ഇല്ല… നെടുവീർപ്പോടെ സുബി ഓർത്തു.

മൂത്തോൾ ഇപ്പൊ പറഞ്ഞാ ഒന്നും കേക്കൂല്ല.. ഓള്ടെ വിചാരം ഓളാണ് എല്ലാം നോക്കണ മൊഞ്ചത്തീന്നു … ഓൾടെ ഉപ്പയും ഇപ്പൊ ഓളെയാ മൊഞ്ചത്തീന്നു പറയണേ…

രണ്ടാത്തൊൻ … വേറെ ഏതോ ലോകത്താണ്… ഓന് ഭക്ഷണോം വേണ്ട.. ആരോടും മിണ്ടൂം വേണ്ട …..അകെ ഒരു നിതെന്തോ …

ഇളയ ആള് …ഓള് കുഞ്ഞത്തിയാ .. , ” ഉമ്മാ വിശക്കുന്നു…. ഉമ്മാ ഇക്കാക്ക എന്നെ തല്ലി… ഹൌ …എന്താ ബേജാറ്..

ഓള് വലുതായ പിന്നെ…… ഇക്ക പറയണ പോലെ നാലാമതൊന്നായാലും കൊയപ്പമില്ല.

വീട് നിറയെ കുട്ടിയോള് …..കലപിലകൂട്ടി , തല്ലുംകൂടി , കരഞ്ഞും ചിരിച്ചും …..എന്താല്ലേ രസം …

**************************

Scroll to Top