മാളൂട്ടി

പ്രൈമറി സ്‌ക്കുളിന് മുന്നിലായാണ് വാടകവീട് തരപ്പെട്ടത് . പാതി കോൺക്രീറ്റും ബാക്കി ഓടും മേഞ്ഞ , ഭംഗിയുള്ള കൊച്ചു വീട്.

” ഇത് മതി സുധീ ” വീട് കണ്ട മാത്രയിൽ ഭർത്താവിനോട് പറഞ്ഞു.

കഴിഞ്ഞ ആഴചയാണ് തന്റെ ട്രാൻസ്ഫർ ഓർഡർ കൈയിൽ കിട്ടിയത്. ആദ്യം ശുദ്ധിയെ വിളിച്ചാണ് കാര്യം പറഞ്ഞത്

” ആ നരകത്തീന്നു രക്ഷപെട്ടില്ലേ …”

ആഹ്ലാദഭരിതമായിരുന്നു പ്രതികരണം .

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മുറ്റത്തുതന്നെയുണ്ട് അപ്പു. പിന്നിൽ മാളവികയും.

” ഹായ്…ചിറ്റ വന്നേ…. ചിറ്റ വന്നേ ” അപ്പു കാറിനടുത്തേക്ക് ഓടി വന്നു.

ഇന്നലെയാണ് വാർഡിച്ചിയും അപ്പുവും വന്നത് .

” ഐസ്ക്രീം കൊണ്ടുവരാമെന്നു പറഞ്ഞിട്ട് … ?ചിണുങ്ങളോടെ അവൻ ചോദിച്ചു.

സുധി കാറിന്റെ ബാക് ഡോർ തുറന്ന് സ്ക്രീമിൻറെ ഫാമിലി പാക്ക് എടുത്തു ആണ് നേരെ നീട്ടി.

“എന്താ മാളൂട്ടി ഒരു മൈൻഡ് ഇല്ലാതെ “

മാളുവിന്റെ തലയിൽ തോണ്ടി സുധാകരൻ ചോദിച്ചു.

” ഓ കൈട്ടിയോനും കെട്ടിയോളും കൂടി ഷൈൻ ചെയ്തു നടക്കുന്നിടത്തു ഞാനെന്നാ മൈൻഡ് ചെയ്യാനാ ?” അവളുടെ ഭാവം കണ്ടു ചിരിച്ചുപോയി.

” വീടെങ്ങനെഉണ്ടമ്മേ ? “

തോളത്തു കൈയിട്ടു വരിഞ്ഞു മുറിക്കിക്കൊണ്ടു മാളു ചോദിച്ചു…

” കൊല്ലം എനിക്കിഷ്ടമായി ,.മറ്റാരുടെയും കാര്യം എനിക്കറിഞ്ഞു കൂടാ.”

” അമ്മയുടെ ചില നേരത്തെ സ്വഭാവം എനിക്കൊട്ടും പിടിക്കുന്നില്ല കേട്ടോ..”

മാളുവിനു ദേഷ്യം വന്നു.

പിറ്റേ ദിവസം മാളവികേയും കൂടിയാണ് വീട് കാണാൻ പോയത്.

” ഹോ..ഈ കുന്നുംപുറത്തേ കണ്ടുള്ളൂ അമ്മക്ക് വീടെടുക്കാൻ ?

വാടകവീടിന്റെ പരിസരം കണ്ടപാടെ മാളവിക ചീറി. തലയിൽ കൈവച്ചു സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി മാളവിക പ്രാകി.

” അമ്മക്കൊന്നും പറയാനില്ലേ ഇത് കണ്ടിട്ട്…? മാളു രോഷത്തോടെ ചോദിച്ചു.

” കുട്ടികളായാൽ ഓടിക്കളിക്കും, ബഹളം വെക്കും, ചിരിക്കും, കരയും തല്ലുകൂടും ,കൂട്ടുകൂടും ഇതിനൊക്കെ ഞാനെന്തു സമാദാനം പറയാനാ ? “

വളരെ ശാന്തയായി പറഞ്ഞു.

പിറ്റേന്ന്…..ഓഫീസിൽനിന്നും എത്തിയപ്പോൾ മാളുവിന്റെ ശബ്ദം ഒന്നും കേൾകുന്നില്ല..ഒരു പക്ഷെ വരാന്തയിൽ തന്നെ ചടഞ്ഞുകൂടിയിരിപ്പുണ്ടാവുമവൾ …

വിചാരിച്ചപോലെതന്നെ ….തോളിൽനിന്നും എയര്ബാഗ്പോലും ഇറക്കിവെക്കാതെ ഉമ്മറത്തെ അരമതിലിൽ ചാരിയിരിപ്പുണ്ടവൾ.

” മോൾക്ക് ‘അമ്മ ചായ എടുക്കട്ടേ ? കഴിയുന്നത്ര സൗമ്യത വരുത്തി ചോദിച്ചു…

” വേണ്ട ….ഒന്നും വേണ്ട … ഈ നശിച്ച സ്റ്റാലത് നിന്ന് പോയാൽ മതി എനിക്ക്…”

]ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു ,അതിനനുസരിച്ചു മാളൂട്ടിയുടെ പരാതികള്ക്ക് നാമ്പും.

” അമ്മെ ഇന്നെനിക്കൊരു ഫാമിലി പാക്ക് ഐസ്ക്രീം വേണം..” ..ഒരു ദിവസം ഓഫീസിലേക്കിറങ്ങാൻ തുടങ്ങുമ്പോളായിരുന്നു ഡിമാൻഡ്…

” ഐസ്ക്രീമോ ? “

അതിശയത്തോടെ ചോദിച്ചു .

സുദിയെപ്പോലെ അവൾക്കും എരിവുള്ള പലഹാരങ്ങളോടാണ് പ്രിയം. മധുരമുള്ളവ പേരിനു കഴിച്ചെങ്കിലായി.

“വാങ്ങിത്തരാം..”

രണ്ടുനാൾ കഴിഞ്ഞപ്പോഴാണ് അടുത്ത ഡിമാൻഡ് ഉണ്ടായത് …അതും ഒരു പാക്കറ്റ് കാരമിൽക്കിന് …!

” ഇത്രയൊക്കെ മിട്ടായി നിനക്കെന്തിനാ..?”

” വല്ലപ്പോഴുമൊക്കെ ഓരോന്ന് തിന്നാനാ .”

ചിരിച്ചുകൊണ്ടായിരുന്നു മാളവികയുടെ മറുപടി. വൈകുന്നേരം അവൾ ആവശ്യപ്പെട്ടതു വാങ്ങി കൊടുക്കുകയും ചെയ്തു.

സെക്ഷൻ ഓഫീസർ ചാണ്ടി സാറിന്റെ ‘അമ്മ മരിച്ചു. ശവമടക്കിനു പോയി തിരിച്ചു വരുമ്പോൾ നാലു മണിയെ ആയിട്ടുണ്ടായിരുന്നുള്ളു. പകൽ മുഴുവനുള്ള അലച്ചിൽ വല്ലാതെ ക്ഷീനിതയാക്കിയിരുന്നു .അതുകൊണ്ടുതന്നെ നേരത്തെ വീട്ടിലേക്കു പോരാമെന്നു കരുതി.

അകലെവച്ചെ കണ്ടു , മലര്കെ തുറന്നു കിടക്കുന്ന വാതിൽ.

ടി വി യിൽ നിന്നുയരുന്ന തട്ടുപൊളിപ്പൻ പാട്ടിന്റെ അലയൊലി കുറച്ചകലെവരെ കേൾകാം…..

എന്റെ നെച്ചിലെ പടപടപ്പു കൂടി., ഈശ്വരാ ഇവിടെന്തു പുകിലാണാവോ ..?

ഉമ്മറത്തെ വരാന്തയുടെ കോണിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന സ്കൂൾ ബാഗുകൾ , മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന കുഞ്ഞി ചെരുപ്പുകൾ..!.

” ന്റെ ഭഗവതീ …” ശ്വാസം അപ്പോഴാണ് നേരെ വീണത്.

കോളിങ് ബില്ലിൽ വിരലമർത്താൻ തുനിഞ്ഞതാണ്. അപ്പോഴാണ് ഒരു വിരുതൻ എന്നെ കണ്ടത്.

” ഉം എന്ത് വേണം…? ” ഇടുപ്പിൽ കൈയും കൊടുത്തു ഗൗരവത്തിൽ അവൻ ചോദിച്ചു.

” ഇവിടുത്തെ ചേച്ചിയെ ഒന്ന് കാണാനാ…”

കൊച്ചൗതുകമടക്കി ഭവ്യതയോടെ പറഞ്ഞു.

“: വല്ല പിരിവിനും ആണങ്കി നിൽക്കണ്ട “

” അല്ലേ… ഒന്ന് കണ്ടാ മതിയേ ..” ചിരിയാടാക്കി തൊഴുതു പറഞ്ഞു…

” അവിടെ തന്നെ നിന്നോ , ഞാൻ വിളിക്കാം ..”

പിന്നെ അവൻ അകത്തേക്ക് നോക്കി വിളിച്ചു കൂവി.

” മാളുചേച്ചീ…ചേച്ചീനെ കാണാൻ ഒരു വയസ്സൻ പീസ് വന്നു നില്കുന്നു…”

” ആരാഡാ..” എന്ന് ചോദിച്ചു കൊണ്ട് ഇറങ്ങിവന്ന മാളു എന്നെ കണ്ടു ഒന്നമ്പരന്നു.

” ആരാടീ ഇവരൊക്കെ ..? “

അവളുടെ മുഖത്തുനോക്കാതെ ചോദിച്ചു..”

” ഇത് പപ്പു… അത്തംമു…”

ഓരോരുത്തരെയും ചൂണ്ടി പറയാൻ തുടങ്ങിയപ്പോഴേക്കും ഉള്ളിൽ നിന്നും വേറെ ചിലർ കൂടി പുറത്തേക്കു ചാടി.

” ഇനി എത്ര അവതാരങ്ങൾ കൂടി ഉള്ളിലുണ്ട് ? “

അകത്തേക്ക് കയറിക്കൊണ്ട് ഞാനാരാഞ്ഞു .

” കുട്ടു കട്ടിലിനടിയിലാ ഇരുന്നേ ” ഒരു വിരുതൻ പറഞ്ഞു.

” ഇടിച്ചു പൊടിക്കട്ടേ മാളുഏച്ചി …?” ഒരുത്തന്റെ ചോദ്യം …

” വേണ്ടടാ…. അതെന്റെ അമ്മയാ …”മാളുവിന്റെ ശാസനനിറഞ്ഞ അടക്കിപ്പിടിച്ച സ്വരം.

” ഓ… നമ്മടെ ഐസ്ക്രീംവാലാ അല്ലേ ? “

മാളു അതെയെന്ന് തലയാട്ടുന്നതു തൻ ചുവരികളെ കണ്ണാടിയിലൂടെ കണ്ടു.

” അമ്മെ…അത് ഞാൻ….പിന്നെ ….” പറയാൻ വാക്കുകൾ കിട്ടാതെ മാളു പിന്നാലെ വന്നു.

” ശരി ശരി….. ഇനി ഞാനായിട്ട് പ്രാസമുണ്ടാക്കുന്നില്ല…. അവരെയൊക്കെ വേഗം പറഞ്ഞു വിടാൻ നോക്ക്….”

” അല്ലമ്മെ അവരുടെ പാരന്റ്സ് വരുന്നവരെ ഇവിടെ നിന്നോട്ടെ അല്ലേ …?”

പ്രതീക്ഷയോടെ അവളെന്റെ മുഖത്തേക്ക് നോക്കി.

ഗൗരവം വിടാതെ മാളുവിനെ ഒന്ന് നോക്കിയിട്ടു പതിയെ ഞാനെന്റെ മുറിയിലേക്ക് കടന്നു.

———————————————————————-

Scroll to Top