എന്റെ കഥകൾ …..

ഞാൻ കണ്മഷി.അണിയുന്നവരുടെ യുക്തിയും ഭാവനയും അനുസരിച്ചു വ്യത്യസ്തഭാവങ്ങൾ ആവാഹിക്കുന്നവൾ……..
എരിയുന്ന നിലവിളക്കിന്റെ മുഴുവൻ ചൂടും ഏറ്റുവാങ്ങി,ഒടുവിൽ എണ്ണമെഴുക്കിന്റെ സ്നിഗ്ധതയിൽ അലിഞ്ഞുചേരുമ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നം
ഉണ്ടായിരുന്നു…….അവളുടെ കണ്ണുകളുടെ അഗാധതയിൽ ഒളിച്ചുകളിക്കുക!


പ്രണയിക്കുമ്പോൾ ഒരു വെള്ളാമ്പൽ പൂവുപോലെ കൂമ്പിപ്പോകുന്ന ആ കണ്ണുകളിൽ ആലസ്യത്തോടെ ഞാൻ മയങ്ങിക്കിടന്നു…..
കോപിക്കുമ്പോൾ കനലുകൾ എരിയുന്ന കണ്ണുകളുടെ തീഷ്ണത എന്നെ പൊള്ളിച്ചെങ്കിലും
അതെനിക്കൊരു ലഹരി ആയിരുന്നു…….


ചിരിക്കുമ്പോൾ ആ കണ്ണുകളിലെ നക്ഷത്ര കുരുന്നുകൾക്കൊപ്പം ഞാനും തുള്ളിക്കളിച്ചു….
കരയുമ്പോൾ വജ്രശോഭ വിതറുന്ന നീര്തുള്ളികളേന്തിയ അവളുടെ മിഴികളിൽ
ഒഴുകിപ്പോകാതെ ഞാൻ ഒട്ടിപ്പിടിച്ചിരുന്നു……


കുറുമ്പ് നിറയുമ്പോൾ ആ നയനങ്ങളുടെ പീലിത്തിളക്കത്തിൽ ഞാൻ ചഞ്ചലചിത്തയായി
ഒളിച്ചുകളിച്ചു……..


എന്റെ ജന്മസാഫല്യം ഇവിടെയാണ്‌…..ഈ കരിമിഴികളിൽ…..കരിമിഴികളിൽ മാത്രം!!!

സുലോചന തോമസ് ( സുലു ).

  • പറക്കാൻ മോഹിച്ച പക്ഷി.

    പതിയെ തലപൊക്കി ചന്ദനെ നോക്കി. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും അവൻ നന്നായി വീശുന്നുണ്ട് . അതിനർത്ഥം പ്രധാനപ്പെട്ടതെന്തോ എന്നോട് പറയാനുണ്ടെന്നാണ്. ഭാവവ്യത്യാസങ്ങൾ കാണാതിരിക്കാനുള്ള ഒരു മറയാണിതെന്നു […]

  • കിളിമനസ്സ്

    സ്നേഹം വല്ലാത്തൊരു ശ്വാസംമുട്ടലായാണ് അനിതക്ക് തോന്നിയത്. അത് തന്നിൽ അടിച്ചേൽപ്പിക്കുന്ന വിലക്കുകളേയും അസ്വാതന്ത്രങ്ങളേയും കുറിച്ചായിരുന്നു അവൾക്കേറെ ദുഃഖം. വിലക്കുകളില്ലാതെ, സ്വാതന്ത്ര്യത്തോടെ ഇന്റർനെറ്റ് കഫെകളിലും ബീച്ചിലും ഹോട്ടല്മുറികളിലും കറങ്ങി […]

  • സ്നേഹനീർചാലുകൾ..

    റയിൽവേസ്റ്റേഷനു മുൻപിൽ ഡ്രോപ്‌ചെയ്തു, ക്ലബ് മീറ്റിംഗിന് ലേറ്റാകുന്നതിനെക്കുറിച്ചു പരാതി പറഞ്ഞു ധൃതിയിൽ കൃഷ്ണപ്രസാദ് തിരിച്ചുപോയപ്പോൾ മാനസിക്കൊട്ടും വിഷമം തോന്നിയില്ല. അയാൾ എന്നും അങ്ങനെതന്നെ ആയിരുന്നുവല്ലോ. ഭാരമുള്ള ലഗേജ് […]

  • മനോഗതങ്ങൾ …

    By: ചിന്തു . സുബി സകുടുംബം മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ദിവസം.. മക്കൾ മൂന്നാണ് . എങ്കിലും ഇക്കാക്കക്കൊരു കൂസലും ഇല്ല. സ്നേഹത്തിന്റെ മൊട്ടുകൾ […]

  • ഇട്ടിണ്ടന്റെ തേന്മൊഴി .

    വയൽവരമ്പിലൂടെ ഇടംവലം നോക്കാതെ ഓടുകയായിരുന്നു ഇട്ടിണ്ടൻ . നേരം ശ്ശി ആയിരിക്കുന്നു . വഴിക്കണ്ണുംനട്ടിരുന്നു തേന്മൊഴി മെല്ലെ വിതുമ്പാൻ തുടങ്ങിയിരിക്കും. അതോർത്തപ്പോൾ നെഞ്ചിലൊരാന്തലാനുണ്ടായതു ..എന്ത് ചെയ്യാം …? […]

  • മലയാളി.

    by ചിന്തു . അങ്ങനെ ഞാൻ ഒടുവിൽ ikea-ഇൽ എത്തി. എസി ഇട്ടാൽ പുതയ്ക്കാൻ “ഡുവാറ്റ്” എന്ന ഒരു സാധനം ആണ് സായിപ്പു ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി […]

Scroll to Top